SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

രക്തദാന  ദിനാചരണം

blood

കോട്ടയം: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജനമൈത്രി പൊലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പ്
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം നൂറ്റിഇരുപത്തിയഞ്ചാം തവണ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. നടിയും മോഡലുമായ ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയായിരുന്നു. ക്യാമ്പിന് കോട്ടയം ജനറൽ ആശുപത്രി, പാലാ മരിയൻ ആശുപത്രി, കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ, ഭരണങ്ങാനം ഐ.എച്ച്.എം ആശുപത്രി എന്നിവർ നേതൃത്വം നൽകി. രക്തദാതാക്കളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL