
കോട്ടയം: നട്ടാശ്ശേരി സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ എസ്.എച്ച് മൗണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജനദിനാചരണവും ഓണാഘോഷവും അഞ്ചിന് നടക്കും. ചവിട്ടുവരി സെന്റ് ജോസഫ് കപൂച്ചിൻ ആശ്രമത്തിൽ രാവിലെ 9 മുതൽ അംഗങ്ങൾക്കായുള്ള വിവിധ കലാകായിക മത്സരങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുയോഗത്തിൽ വാർഡ് കൗൺസിലർ ദിവ്യ സുജിത്, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എൻ.അരവിന്ദാക്ഷൻ നായർ, ജില്ലാ പ്രസിഡന്റ് കെ.എൻ സോമദാസൻ തുടങ്ങിയവർ പങ്കെടുക്കും. 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കും. 45 വർഷം ദാമ്പത്യജീവിതം പിന്നിട്ട അംഗങ്ങളെയും ആദരിക്കും. തുടർന്ന് സമ്മാനദാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |