
കൊച്ചി: കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യാപാര- നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹകരണം വിപുലമാക്കാനും കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സിലോൺ ചേംബർ ഒഫ് കൊമേഴ്സും ധാരണാപത്രം ഒപ്പുവച്ചു.
ശ്രീലങ്ക ഇക്കണോമിക് ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ കൊച്ചിൻ ചേംബറിന് വേണ്ടി മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എസ്. കർത്തയും സിലോൺ ചേംബറിനായി പ്രസിഡന്റ് കൃഷൻ ബലേന്ദ്രയും ധാരണാപത്രം കൈമാറി.
സിലോൺ ചേംബർ വൈസ് ചെയർപേഴ്സൺ ബിംഗുമാൽ തേവരത്തന്ത്രി, ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൺ വിനോദ് ഹിരദരമണി, സെക്രട്ടറി ജനറലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷിറാൻ ഫെർണാണ്ടോ എന്നിവരും കൊച്ചിൻ ചേംബർ സെക്രട്ടറി ശ്രീജിത് എസ്. കുമാറും പങ്കെടുത്തു.
ഇരു ചേംബറുകളിലെയും അംഗങ്ങൾ തമ്മിൽ നേരിട്ട് വ്യാപാര സഹകരണം, പരസ്പര സന്ദർശനം, ശൃംഖലകൾ വികസിപ്പിക്കൽ തുടങ്ങിയവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. പുതിയ വ്യാപാര-നിക്ഷേപ അവസരങ്ങൾ തുറക്കാൻ കഴിയുമെന്ന് കൊച്ചിൻ ചേംബർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |