SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

ബാലികാദിനം ജില്ലാതല പരിപാടി

കോട്ടയം: രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ജില്ലാതല പരിപാടി സംഘടിപ്പിക്കും. കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യാതിഥിയാകും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ബാലികദിന സന്ദേശം നൽകും. മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ആതിര പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനച്ചടങ്ങിനെത്തുടർന്ന് ഭാവിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL