SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

ആനന്ദാശ്രമം സന്ദർശിച്ചു

anadhsrm

ചങ്ങനാശേരി : എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ചരിത്ര പഠന യാത്രയുടെ ഭാഗമായി ചരിത്രം ഉറങ്ങുന്ന ആനന്ദാശ്രമം സന്ദർശിച്ചു. ശ്രീനാരായണ ഗുരുദേവൻ ഉപയോഗിച്ച ശയ്യോപകരണങ്ങൾ സൂക്ഷിച്ചിരിക്കന്ന മുറി, ഗുരുമന്ദിരത്തിലെ പ്രതിഷ്ഠ, ശിഷ്യൻ സ്വാമി സത്യവ്രതയുടെ മണ്ഡപം, ഗാന്ധിജി ഉദ്ഘാടനം ചെയ്ത ആനന്ദാശ്രമത്തിന്റെ ആസ്ഥാന മന്ദിരം, ഇതിനോട് ചേർന്ന യു.പി സ്‌കൂൾ, ആനന്ദാശ്രമം പബ്ലിക് ലൈബ്രറി എന്നിയുടെ ചരിത്ര പശ്ചാത്തലം കേട്ടറിഞ്ഞ് ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയാണ് സംഘം മടങ്ങിയത്. ശാഖാ പ്രസിഡന്റ് റ്റി.ഡി രമേശൻ, വൈസ് പ്രസിഡന്റ് സജിത് റോയി, സെക്രട്ടറി ആർ.സന്തോഷ്, ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL