
പൊൻകുന്നം: ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ പുതിയതായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതാനായി ആലോചനയോഗം നടന്നു. ഗവ. ചീഫ്.വിപ്പ്.ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സൂരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ശ്രീലത സന്തോഷ്, എസ്.എസ്.കെ പ്രോഗ്രാം കോഡിനേറ്റർ ബിനു അബ്രഹാം, ബി.പി.സി വി.എം.അജാസ്, സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, ഹെഡ്മിസ്ട്രസ് എം.രജനി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വി.എസ്.അനിത, പി.ജി.ജനീവ്, അൻസുദ്ദീൻ അഹമ്മദ്, സലാഹുദ്ദീൻ, എ.പി.ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |