
ചങ്ങനാശേരി : തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂളിൽ നടന്ന ആറാമത് ചെയർമാൻസ് ട്രോഫി ഇന്റർ സ്‌കൂൾ ഫുട്ബാൾ മത്സരത്തിൽ എസ്.എച്ച് കിളിമല ജേതാക്കൾ. ഡി പോൾ പബ്ലിക് സ്‌കൂൾ തൊടുപുഴയെയാണ് പരാജയപ്പെടുത്തിയത്. ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ സെക്കൻഡ് റണ്ണർ അപ്പായി. വൈസ് പ്രിൻസിപ്പൽ സോണി ജോസ് ട്രോഫി സമ്മാനിച്ചു. മാനേജിംഗ് ട്രസ്റ്റി പി.പി വർഗ്ഗീസ്, ട്രഷറർ പ്രിയ കെ.എബ്രഹാം, മാനേജർ ജോൺസൺ എബ്രഹാം എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ശ്യാമ സജീവ് വിജയികൾക്ക് ആശംസ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |