
കോട്ടയം : വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് വനിതശിശുവികസന വകുപ്പിന്റെ 'മംഗല്യ' പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. 25,000 രൂപ ലഭിക്കും. പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും , നിർദ്ദിഷ്ട രേഖകളും സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവിന്റെ മരണം മൂലം വിധവയായവർക്കുമായാണ് പദ്ധതി. അപേക്ഷക ബി.പി.എൽ അഥവാ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം : 18 - 50. പുനർവിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |