
കോട്ടയം : ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയത്ത് നിന്ന് പമ്പയ്ക്ക് സർവീസ് നടത്തുന്നത് 40 ട്രാൻ.ബസുകൾ. തിരക്ക് കൂടുന്നതിന് അനുസരിച്ച് ബാക്കി 20 ബസുകൾ കൂടി ഓപ്പറേറ്റ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. കോട്ടയം ഡിപ്പോയ്ക്ക് പുറമെ, റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിലും കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. പ്രധാന ഇടത്താവളങ്ങളായ തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ നിന്നും രാത്രിയിൽ ബസ് സർവീസുണ്ട്. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബസുകളാണുള്ളത്. ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ബുക്കിംഗിനും അവസരമുണ്ട്. മുഴുവൻ സീറ്റിന്റെ തുക നൽകിയാൽ ബസ് ചാർട്ട് ചെയ്യാം.
51 സീറ്റുകൾ ഫാസ്റ്റ് പാസഞ്ചറിലും, എക്സ്പ്രസിൽ 39 സീറ്റുകളുമാണുള്ളത്. രണ്ട് ബസുകൾ ഏതുസമയത്തും റെയിൽവേ സ്റ്റേഷനിലുണ്ടാകും. മറ്റുള്ളവ ഗുഡ്സ് ഷെഡ് റോഡിലാണ് പാർക്ക് ചെയ്യുന്നത്.
''മണ്ഡല കാലം ആരംഭിച്ചെങ്കിലും വൻതിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. വരുംദിവസങ്ങളിൽ തിരക്കേറുമെന്ന പ്രതീക്ഷയിലാണ്. തിരക്ക് അനുസരിച്ച് ബസുകളുടെ സർവീസും വർദ്ധിപ്പിക്കും.
(കോട്ടയം ഡി.ടി.ഒ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |