
പീരുമേട് : ഓട്ടോറിക്ഷയ്ക്ക് കുറുകെ മ്ലാവ് ചാടി രണ്ട് പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി എട്ടരയോടെ വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് മൂലക്കയത്തേക്ക് പോകുകയായിരുന്നു ഓട്ടോ. ഡ്രൈവർ കറപ്പുപ്പാലം എച്ച്.പി.സി. സ്വദേശി മാരി മുത്തു (42), യാത്രക്കാരായ മൂലക്കയം സ്വദേശി കലൈവാണി(30) എന്നിവർക്കാണ് പരിക്കേറ്റത്. തേയില തോട്ടത്തിൽ നിന്ന് ഓടിവന്ന മ്ലാവാണ് ഇടിച്ചത്. ഡ്രൈവർ മാരിമുത്തുവിന്റെ തലയ്ക്കും കാലിനും പരിക്കറ്റു. ഇരുവരെയും വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും ഈ പ്രദേശത്ത് മ്ലാവ് വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |