
കോട്ടയം: കൊവിഡ് കാലത്ത് അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ പാഠങ്ങൾ കൈമുതലാക്കി വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കുകയാണ് പതിനൊന്നുകാരൻ ഹരികൃഷ്ണൻ എം ഭക്തൻ. കീർത്തനങ്ങളും സിനിമാ ഗാനങ്ങളും നാടൻപാട്ടും അനായാസം വായിക്കുന്ന വാഴപ്പള്ളി അമൃതവിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ഹരികൃഷ്‌ണൻ പ്രൊഫഷണൽ വയലിനിസ്റ്റാണ്. ഒരു വർഷമായി സംഗീത അദ്ധ്യാപകനായ അച്ഛൻ മുരളീധര ഭക്തനൊപ്പം കച്ചേരിക്ക് പോകുന്നുണ്ട്.പനച്ചിക്കാട്, വാഴപ്പള്ളി മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സോളോ പ്രോഗ്രാം ചെയ്തിട്ടുണ്ട്. സിന്ധു ആണ് മാതാവ്. യു.കെ.ജി വിദ്യാർത്ഥിനി മഹിമയാണ് സഹോദരി.
പിതാവാണ് പ്രചോദനം
കൊവിഡ് കാലത്ത് പിതാവ് മുരളീധര ഭക്തൻ കുട്ടികളെ വയലിനും മൃദംഗവും സംഗീതവും പഠിപ്പിച്ചിരുന്നു. ഇത് കണ്ട് ഹരികൃഷ്ണന് ചെറുപ്രായത്തിലെ ഇവയോടെല്ലാം ഇഷ്ടം തോന്നി. മൃദംഗം പഠിക്കാനായിരുന്നു താത്പര്യമെങ്കിലും പിന്നീട് വയലിനായി ഇഷ്ടം. ആദ്യപാഠങ്ങൾ അച്ഛനിൽ നിന്നു സ്വായത്തമാക്കി. തൃക്കൊടിത്താനം ശ്രീരാജാണ് നിലവിൽ ഗുരു. ടെലിവിഷനിൽ കാണുന്നതും അച്ഛൻ പഠിപ്പിക്കുന്നതുമായ പാട്ടുകൾ കേട്ടുമനസിലാക്കി വയലിൻ വായിച്ചു തുടങ്ങി.
ഒൻപതാം വയസിൽ കച്ചേരിയിൽ പക്കം വായിക്കാൻ തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |