ഏറ്റുമാനൂർ: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പന്തം കത്തിച്ച് പ്രതിഷേധ ജ്വാല മാർക്കറ്റ് ജംഗ്ഷനിൽ നടന്നു. നിയോജക മണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല ഉദ്ഘാടനം ചെയ്തു. യോഗം ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയ് ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എ.സി പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലംപറമ്പിൽ, പി.കെ രാജൻ, ജസ്റ്റിൻ മാത്യു മുണ്ടക്കയ്ൽ, മിനി ബെന്നി മ്ലാവിൽ, ത്രേസ്യാമ്മ അലക്സ് മുകളേൽ, വർഗീസ് മഞ്ചേരികളം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |