
ചങ്ങനാശേരി: പൊട്ടശ്ശേരി മാവേലിമറ്റം റസിഡന്റ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.
പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്.എം റഫീഖ് സഖാഫി, പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണകുമാരി, ചലച്ചിത്ര സീരിയൽതാരം അലിഫ് ഷാ, വാർഡ് മെമ്പർ പ്രസാദ് കുമരംപറമ്പിൽ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് അജിത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി.എ സാലി സ്വാഗതവും ട്രഷറർ സി.കെ രാജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |