
വൈക്കം : തീരപരിപാലന നിയമത്തിന്റെ പരിധിയിൽ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി അവർക്ക് വീട് നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ധീവരസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെമ്പ് ജഗതംബിക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ദീപപ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി വി ദിനകരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി. എം ഷാജി, സംസ്ഥാന ട്രഷറർ എ.ദാമോദരൻ, സംസ്ഥാന സെക്രട്ടറി എൻ.ആർ.ഷാജി, സുലഭ പ്രദീപ്, സീന ബേബി, ടി.വിസുരേന്ദ്രൻ, കെ.കെ.അശോക് കുമാർ, അമൽ രാജ്, കെ.എ.പ്രകാശൻ, പി.വി.ഷാജി എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10 ന് വനിതാപ്രതിനിധി സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |