
കോട്ടയം: കോട്ടയം താലൂക്കിലെ പൊതുമരാമത്തു റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി സൂക്ഷിച്ചിട്ടുള്ള കരിങ്കല്ല്, തടികൾ, മണ്ണ്, മറ്റ് സാധനസാമഗ്രികൾ എന്നിവ നീക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കേസിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങളും നീക്കണം. വികസനസമിതിയിൽ സ്ഥിരമായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വകുപ്പുമേധാവികൾക്ക് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ പ്രതിനിധി എസ്. രാജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |