
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ അലോട്ടി എന്ന ജെയിസ് മോനെ(30) കാപ്പാ നിയമപ്രകാരം ഒരു വർഷത്തേയ്ക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കോട്ടയം വെസ്റ്റ്, ഈസ്റ്റ് ഗാന്ധിനഗർ,ഏറ്റുമാനൂർ, മണർകാട്, ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |