
ഏറ്റുമാനൂർ: എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി നൂറ്റിയേഴ് വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. സാഹിത്യകാരനും തിരക്കഥാകൃത്തുമായ വിനു എബ്രഹാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ വലിയ കാല രചിച്ച ഓർമ്മയുടെ പുസ്തകം എന്ന ആത്മകഥ സാഹിത്യകാരനും മനശാസ്ത്രജ്ഞനുമായ ഡോ.ഫാ.രാജു ജോർജ് തോട്ടത്തിലിന് നൽകി പ്രകാശനം ചെയ്തു. അഡ്വ.പി.രാജീവ് ചിറയിൽ, ഹരി ഏറ്റുമാനൂർ, ഡോ.വിദ്യ ആർ.പണിക്കർ, പ്രൊഫ.റോസമ്മ സോണി, അജി കെ.ജോസ്, റഹ്മാൻ കിടങ്ങയം, ടി.ടി ജോസഫ്, പി.എസ് കുര്യൻ, സെബാസ്റ്റ്യൻ വലിയകാല, ജാൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |