
കോട്ടയം: പട്ടികവർഗ മേഖലയിൽ നൂതനസംരംഭങ്ങൾ ആരംഭിക്കാനും നൂതനാശയങ്ങൾ വികസിപ്പിക്കാനും പുതിയ പദ്ധതി നടപ്പാക്കി കുടുംബശ്രീ. കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ഇന്നൊവേഷൻ സെന്റർ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 50 സംരംഭകർക്ക് പരിശീലനം നൽകും. ആദ്യഘട്ട പരിശീലനം ഇന്ന് മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ആദ്യഘട്ടത്തിൽ ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കുന്ന 100 പേരിൽനിന്ന് 50 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും. ഈരാറ്റുപേട്ട ബ്ലോക്കിലെ പുൽചൂൽ നിർമ്മാണം, ടൂറിസം സാദ്ധ്യതകൾ, കരകൗശല വസ്തു നിർമാണം എന്നിവ മുന്നിൽക്കണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |