SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

വമ്പൻമാരുടെ 'കോട്ട'യം

ss

കോട്ടയം: കോട്ടയം മണിപ്പുഴയിൽ ലുലുമാൾ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്പൻമാർ കോട്ടയം ജില്ലയിൽ നിലയുറപ്പിക്കുകയാണ്.

2026 ഓടെ ചങ്ങനാശേരിയിൽ പത്തുനിലകളിൽ കെ.ജി.എ മാൾ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ ബിസ്മിയും റിലയൻസ് ഏറ്റെടുത്തു . ടോണിമാർട്ട്, സിൽകോൺ തുടങ്ങി പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് പുറമേ ഓക്സിജൻ, മൈജി, പിട്ടാപ്പള്ളിൽ, വൈറ്റ്മാർട്ട്,​ ക്യൂ.ആർ.എസ് തുടങ്ങി ഇലക്ടോണിക്സ് ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന നിരവധിസ്ഥാപനങ്ങളും സ്വാധീനമുറപ്പിച്ചു.

തിരക്കോട് തിരക്ക്

രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാൾ. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യആകർഷണം. രണ്ടാഴ്ച പിന്നിടുമ്പോൾ നല്ല ജനത്തിരക്കുമുണ്ട്. ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ സംവിധാനമുണ്ട്. വ്യത്യസ്തരുചിക്കൂട്ടുമായി 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ട് പ്രത്യേകതയാണ്

ചെലവ് 300 കോടി

ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം 300 കോടി ചെലവഴിച്ച് നാലേക്കറിൽ ആറര ലക്ഷം സ്ക്വയർ ഫീറ്റിലാണ് കെ.ജി.എ മാൾ ഉയരുന്നത്. ലോകോത്തര വ്യാപാരസ്ഥാപനങ്ങൾക്കും ഭക്ഷണശാലകൾക്കും പുറമേ മൾട്ടിപ്ലക്സ് തീയറ്ററുകളും ഇവിടുണ്ടാകും റിലയൻസ് ജില്ലയിലുടനീളം ചെറുതും വലുതുമായ പുതിയ ഔട്ടുലെറ്റുകൾ ആരംഭിക്കുന്നു. പോത്തീസ്, ചെന്നൈ സിൽക്ക്സ്, ജയലക്ഷ്മി തുടങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും കോട്ടയത്ത് ഇടം തേടുകയാണ് .

മൾട്ടിപ്ലക്സ് കാലം

മണിപ്പുഴയിൽ ലുലുമാളിനോട് ചേർന്നു അടുത്തഘട്ടമായി പുതിയ മൾട്ടിപ്ലക്സ് തീയറ്ററുകൾ തുറക്കും. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിൽ വൈക്കത്തും മൾട്ടിപ്ലക്സ് തീയറ്റർ ഉയരും.

കുരുങ്ങിപ്പോകും

കൂടുതൽ പാർക്കിംഗ് സൗകര്യത്തോടെ വൻകിട മാളുകൾ ഉയരുമ്പോഴും റോഡുകൾ വികസിപ്പിക്കുകയോ ബൈപ്പാസുകൾ തുറക്കുകയോ ചെയ്യുന്നില്ല. ഇത് വലിയ ഗതാഗതകുരുക്കിന് വഴിയൊരുക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LULUMALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL