
വൈക്കം : എസ്. എൻ. ഡി. പി യോഗം ടി.വി പുരം പറക്കാട്ടുകുളങ്ങര 223ാം നമ്പർ ശാഖായോഗത്തിന്റെ വക ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവം ഭക്തിനിർഭരമായി.
കലശപൂജ, അഷ്ടാഭിഷേകം, അന്നദാനം, കുംഭകുടം, പൂമൂടൽ എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. തന്ത്രി മോഴിക്കോട് ഹംസാനന്ദൻ , മേൽശാന്തി മഹേഷ്, മിഥുൻ ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു. മഹാപ്രസാദമൂട്ടിന്റെ ദീപപ്രകാശനം വിജയഫാഷൻ ജൂവലറി എം.ഡി ജി. വിനോദ് നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഹരി വാതല്ലൂർ, വൈസ്പ്രസിഡന്റ് റോയി തൈക്കൂട്ടത്തിൽ, സെക്രട്ടറി സന്തോഷ് ആഞ്ഞിലിക്കൽ, കൺവീനർ സുജീഷ് മരത്താപ്പള്ളി, ഉദയൻ തച്ചാനയിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |