
ചങ്ങനാശേരി : സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോ ചങ്ങനാശേരി താലൂക്ക് കമ്മിറ്റി വിശദീകരണ യോഗം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ അഷറഫ് പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോഷി മാത്യു, കെ.സി പ്രദീഷ് കുമാർ, എസ്.ശ്രീകുമാർ, എൻ.എസ് സന്തോഷ്, കെ.അരവിന്ദാഷൻ, എം.ജി രേഖ, സിബി ജേക്കബ്, മനോഷ് മാത്യു, ടോണി, റാസി എം.നസീർ, ജോസഫ് ജേക്കബ്, സുരേഷ് ചാക്കോ, ബ്ലസൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |