SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

പെൻഷണേഴ്സ് ഒപ്പുശേഖരണം

vijayamma

വൈക്കം : മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കാനുള്ള ഒപ്പുശേഖരണം ആരംഭിച്ചു. കോട്ടയം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ്ട്രഷറിയ്ക്ക് മുന്നിൽ നടന്ന പരിപാടി എസ്.എസ്.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വിജയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ. എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മി​റ്റിയംഗം കെ. വി പ്രകാശൻ, ആർ. സുരേഷ്, വനിതാവിഭാഗം പ്രതിനിധി കെ. വിജയമ്മ, സംസ്ഥാന കമ്മി​റ്റിയംഗം കെ. പി സതീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL