
കോട്ടയം : ബിഷപ്പ് മാണി ഫൗണ്ടേഷനും സി.എസ്.ഐ ബിഷപ്പ് മാണി തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന വഖഫ് ബിൽ ഭേദഗതിയെക്കുറിച്ചുള്ള സിമ്പോസിയം 11 ന് സി.എസ്.ഐ.റിട്രീറ്റ് സെന്ററിൽ നടക്കും. വൈകിട്ട് മൂന്നിന് ബിഷപ്പ് തോമസ് മാർ തിമത്തിയോസ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എം.എം.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് ബെഞ്ചമിൻ കോശി മോഡറേറ്ററാവും. കാലടി സംസ്കൃത സർവകലാശാല മുൻ വി.സി ഡോ.കെ.എസ് രാധാകൃഷ്ണൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക് സെമിനാരി അദ്ധ്യാപകൻ ഡോ.ജോഷി മയാട്ടിൽ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |