
കോട്ടയം : നേതൃത്വം വരച്ചവരയിൽ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് സി.പി.എം ജില്ലാ സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് ഒഴിവായത് ചർച്ചയാകുമ്പോഴും മുന്നേ പ്രതീക്ഷിച്ചതിനപ്പുറം ഒന്നും നടന്നില്ല. നേരത്തെ പ്രചരിക്കപ്പെട്ട പേരുകാരെല്ലാം ജില്ലാകമ്മിറ്റിയിൽ എത്തി. വിഭാഗീയത അവസാനിപ്പിച്ച് മത്സരം ഒഴിവാക്കിയതും നേതൃത്വത്തിന് നേട്ടമായി. വി.എൻ.വാസവന് പകരക്കാരനായി ജില്ലാ സെക്രട്ടറിയായ എ.വി.റസലിന് വീണ്ടും അവസരം ലഭിച്ചു. 38 ജില്ലാ കമ്മിറ്റിയിൽ നിന്ന് ആറു പേർ ഒഴിവായി. പകരം ആറു പുതുമുഖങ്ങൾ ഉൾപ്പെട്ടു. ചുരുക്കം ചില ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയത നിയന്ത്രിക്കാൻ കഴിഞ്ഞത് റസലിന് നേട്ടമായി. മന്ത്രി എന്ന നിലയിൽ വാസവന്റെ പ്രകടനവും പ്രതിനിധികൾ എടുത്തു പറഞ്ഞിരുന്നു.
ഇവർ പുതുമുഖങ്ങൾ
സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, അഡ്വ. കെ. അനിൽകുമാർ, എം.പി. ജയപ്രകാശ്, കെ. അരുണൻ, ബി. ആന്ദക്കുട്ടൻ എന്നിവർ ഒഴിവായപ്പോൾ ബി.ശശികുമാർ, സുരേഷ് കുമാർ, അഡ്വ. ഷീജാ അനിൽ, കെ.കെ.രഞ്ജിത്ത്, സുഭാഷ് പി. വർഗീസ്, കെ.ജയകൃഷ്ണൻ എന്നിവരാണ് പുതുമുഖങ്ങൾ. സുരേഷ് കുമാർ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും, ഷീജാ അനിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. തുടർച്ചയായ രണ്ടാം തവണയും കോട്ടയം, കടുത്തുരുത്തി ഏരിയാ സെക്രട്ടറിമാരായവരാണ് ബി.ശശികുമാറും, കെ.ജയകൃഷ്ണനും. കഴിഞ്ഞ തവണ മത്സരത്തിലൂടെയാണ് പുതുപ്പള്ളി ഏരിയാ സെക്രട്ടറിയായി സുഭാഷ് പി. വർഗീസ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും എതിർപ്പില്ലാതെയാണ് ജില്ലാ കമ്മിറ്റിയിലെത്തിയത്.
ജില്ലാ കമ്മിറ്റിയംഗങ്ങൾ
എ.വി.റസൽ, അഡ്വ. പി.കെ.ഹരികുമാർ, ടി.ആർ.രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, അഡ്വ. റെജി സഖറിയ, എം.കെ.പ്രഭാകരൻ, പി.വി.സുനിൽ, ജോയി ജോർജ്, എം എസ് സാനു, പി.ഷാനവാസ്, രമ മോഹൻ, അഡ്വ. വി.ജയപ്രകാശ്, കെ.രാജേഷ്, അഡ്വ. ഗിരീഷ് എസ് നായർ, പി.എൻ.ബിനു, തങ്കമ്മ ജോർജുകുട്ടി, ജെയ്ക് സി തോമസ്, കെ.എൻ.വേണുഗോപാൽ, കെ.സി.ജോസഫ്, ഇ.എസ്.ബിജു, ടി.സി.മാത്തുക്കുട്ടി, കെ.ശെൽവരാജ്, വി.ജി.ലാൽ, സജേഷ് ശശി, കെ.ആർ. അജയ്, കെ.വി.ബിന്ദു, കെ.പി.പ്രശാന്ത്, ഷമീം അഹമദ്, ഡോ. പി.കെ. പത്മകുമാർ, സി.എൻ. സത്യനേശൻ.
സെക്രട്ടേറിയറ്റ് അംഗങ്ങൾ
എ.വി റസൽ, അഡ്വ. പി.കെ.ഹരികുമാർ, ടി.ആർ.രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, അഡ്വ. റെജി സഖറിയ, കെ.രാജേഷ്, പി.വി.സുനിൽ, കെ.എൻ.വേണുഗോപാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |