
വൈക്കം : സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനവും അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എൽ.എ ഉപഹാരസമർപ്പണവും, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് പ്രതിഭകളെ ആദരിക്കലും നടത്തി. പ്രിൻസിപ്പൾ സിൽവി തോമസ് കാട്ടേത്ത്, പ്രധാനദ്ധ്യാപിക മിനി അഗസ്റ്റിൻ, വാർഡ് കൗൺസിലർ ആർ. സന്തോഷ്, പി.ടി.എ പ്രസിഡന്റ് എൻ.സി തോമസ്, മാത്യു ജോസഫ് കോടാലിച്ചിറ, സോണി പൂതവേലി, ആശ സെബാസ്റ്റ്യൻ, മരിയറ്റ് ജോസി, സഹല ഫാത്തിമ, മാത്യു കൂടല്ലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |