
വൈക്കം : മഹാദേവക്ഷേത്രത്തിൽ നടന്നു വന്ന മാർഗഴി കലശം സമാപിച്ചു. സമാപന നാളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുണള്ളിപ്പുണ്ടായിരുന്നു. ഇന്ന് രുദ്ര പൂജയും നാളെ ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നടത്തും. തന്ത്രിമാരായ ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി. എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. പരശുരാമാനാൽ നിശ്ചയിക്കപ്പെട്ട ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ മാർഗഴികലശം മാർഗഴി മാസത്തിലാണ്. തിരുവിതാംകൂർ മഹാരാജാവിന്റ ജന്മ നക്ഷത്രം ആദിയിലോ അന്തിയിലോ വരത്തക്ക വിധമാണ് കലശം നടത്തിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |