SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

രോഗനിർണയ ക്യാമ്പ് നടത്തി

preetha-rajesh

വൈക്കം : അക്ഷയ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം കിസ്‌കോ ഡയഗ്നോസ്​റ്റിക് സെന്ററിന്റെ സഹകരണത്തോടെ ജീവിതശൈലീ രോഗ നിർണയ ക്യാമ്പ് നടത്തി. അക്ഷയ പ്രസിഡന്റ് പി.സോമൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇടമന ദാമോദരൻ പോ​റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ:എസ് കെ ഷീബ ക്ലാസ്സെടുത്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, കൗൺസിലർ എബ്രഹാം പഴയകടവൻ, കിസ്‌കോ ഡയറക്ടർ എം അനിൽ കുമാർ, അക്ഷയ ഭാരവാഹികളായ ഷീബാ പ്രകാശം , മായ സുനിൽ എന്നിവർ പ്രസംഗിച്ചു. 150 പേർക്ക് പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം പരിശോധനകൾ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL