
ഇളങ്ങുളം : ശബരിമല തീർത്ഥാടകരുടെ തിരക്കേറെയുള്ള പാലാ - പൊൻകുന്നം റോഡിൽ അയ്യപ്പസേവാസംഘം ഇളങ്ങുളം ശാഖയും, പൊൻകുന്നം പൊലീസും എലിക്കുളം ഗ്രാമപഞ്ചായത്തും ചേർന്ന് ചുക്കുകാപ്പി വിതരണം തുടങ്ങി. രാത്രി ഡ്രൈവിംഗിലെ അപകടസാദ്ധ്യത കുറയ്ക്കുകയെന്നാണ് ലക്ഷ്യം. ഏറ്റവുമധികം അപകടമുണ്ടാകുന്ന പി.പി റോഡിൽ ഇവരുടെ സേവനം വാഹനങ്ങളുടെ വേഗപ്പാച്ചിൽ ഒഴിവാക്കാനും സഹായമായി. തീർത്ഥാടക വാഹനങ്ങൾ പൊലീസ് അടയാളം കാട്ടി നിറുത്തി ചുക്കുകാപ്പി കുടിക്കാൻ നിർദ്ദേശം നൽകും. പൊൻകുന്നം ടൗണിലും സന്നദ്ധപ്രവർത്തകരുടെ കാപ്പി വിതരണമുണ്ട്. ഇവിടെ പൊലീസും വിവിധ സംഘടനകളും സഹകരിച്ചാണ് പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |