SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

ലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

lorry-acc

അപകടം കേടായ ലോറി വലിച്ചുകൊണ്ടുവരുന്നതിനിടെ

പൊൻകുന്നം : കേടായ ലോറി കെട്ടിവലിച്ചുകൊണ്ടുവന്ന ലോറി മറ്റൊരു വാഹനത്തിൽ തട്ടിയതിന് ശേഷം കടയിലേക്ക് ഇടിച്ചുകയറി. പാലാ - പൊൻകുന്നം ഹൈവേയിൽ പനമറ്റം കവലയിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ എരുമല്ലൂർ സ്വദേശി ബെന്നി ജോർജ്(53) നെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാനതൊഴിലാളി സമദുലിനും (20) പരിക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബെന്നിയുടെ കൈയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ റിന്റു എം. ജോസഫ്, ഷമീർ, അനൂപ് വിജയൻ, ജിഷ്ണു രാഘവൻ, കെ.എസ് സുരേഷ്, പി. ജി. അയ്യപ്പദാസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിന് ഒന്നരലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് ഉടമ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL