
പള്ളിക്കത്തോട് : വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല വീട്ടിൽ ( എലിക്കുളം ഇളങ്ങുളം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം ) സഞ്ജയ് സജി (46) നെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആനിക്കാട് തെക്കുംതലഭാഗത്തുള്ള വീട്ടിലാണ് മോഷണം നടത്തിയത്. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ഷാജിമോൻ പി. ഇ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, ലക്ഷ്മി.എൻ.ദാസ്, സി.പി.ഒമാരായ അനീഷ് ഐപ്പ്, ശ്രീരാജൻ, പ്രദീപ്, രഞ്ജിത്ത് പി.ആർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഇയാൾ പള്ളിക്കത്തോട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |