SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

പോള തിങ്ങും, ഇനി യാത്ര മുടങ്ങും...

pola

കോട്ടയം: ഒന്ന് ഉറപ്പാണ്. പോളശല്യം ഇത്തരത്തിലെങ്കിൽ ജലഗതാഗതം വഴിമുട്ടും. വാരിമാറ്രാനോ സംവിധാനമില്ല. പതിവിന് വിപരീതമായി കടുത്ത വേനലിന് മുൻപേ വേമ്പനാട്ടുകായൽ പോളയിൽ തിങ്ങിനിറഞ്ഞു. പുത്തൻതോട്ടിലും ഇടത്തോടുകളിലും പോള തിങ്ങിയതോടെ ബോട്ട് അടക്കമുള്ള ജലയാനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാതെയായി. കോടിമത-ആലപ്പുഴ ബോട്ട് സഞ്ചാരികളെയും പോളശല്യം വലക്കുകയാണ്. അതേസമയം ജില്ലാ പഞ്ചായത്തിന്റെ പോളവാരൽ യന്ത്രം ഇപ്പോൾ എവിടെയെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും ഉത്തരമില്ല. പോള നീക്കുന്ന കാര്യത്തിൽ ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും അലംഭാവം കാട്ടുന്നതായി ആക്ഷേപം ശക്തമാണ്. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് പോള കായലിൽ പ്രവേശിച്ചിരുന്നത്. പിന്നീട് കാലവർഷം വരെ ഇവയുടെ ശല്യമുണ്ടാകും. എന്നാൽ ഇത്തവണ ഡിസംബർ അവസാനത്തോടെ തന്നെ പുത്തൻതോട്ടിൽ കാഞ്ഞിരം ഭാഗത്ത് പോള തിങ്ങി.

കുരുങ്ങുന്നു സർവീസ് ബോട്ട്


ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴ-കോട്ടയം സർവീസ് ബോട്ട് കാഞ്ഞിരം വെട്ടിക്കാട് ഭാഗത്ത് പോളയിൽ കുടുങ്ങിയിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം പോള നീക്കി ബോട്ട് കോടിമതയിൽ എത്തിക്കുകയായിരുന്നു. ബോട്ടിന്റെ പ്രൊപ്പലറിൽ പോള കുരുങ്ങുന്നത് പതിവാണ്.പോള നിറഞ്ഞതോടെ വെള്ളത്തിൽ മാലിന്യത്തിന്റെ അളവും കൂടി. മുൻവർഷം ഇടത്തോടുകളിലും, പുത്തൻതോട്ടിലും പോള കയറിയാലും കായലിലേക്ക് ഇവ കൂടുതൽ എത്തിയിരുന്നില്ല.

പ്രതിസന്ധി നേരിടുന്നത്:
1മത്സ്യതൊഴിലാളികൾക്കും കായൽ നിലങ്ങളിൽ പുല്ലു ശേഖരിക്കുന്നവർക്കും ദുരിതം.
2ഹൗസ് ബോട്ട് മേഖലയ്ക്കും ബോട്ട് തിരിച്ചടി.
3കോട്ടയം ആലപ്പുഴ ബോട്ട് സർവീസിന്റെ സമയക്രമത്തെയും പോള ശല്യം താറുമാറാക്കി

4 മണിക്കൂർ

രണ്ടര മണിക്കൂർ സമയമെടുത്താണ് കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് സർവീസ് ബോട്ട് എത്തിയിരുന്നത്.എന്നാൽ നിലവിൽ സർവീസ് ബോട്ട് ആലപ്പുഴയിൽ എത്താൻ നാല് മണിക്കൂർ സമയമെടുക്കും.


പോളവാരൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പോള വാരലിന് ശാശ്വതപരിഹാരം കാണാൻ കഴിയുന്ന ദീർഘകാല പദ്ധതികൾ വേണം. (യാത്രക്കാർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOAT SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL