
മൂന്നിലവ്: ഓസ്‌ട്രേലിയിലെ നോർത്തേൺ ടെറിട്ടറ്റിയിൽ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ജിൻസൺ ആന്റോ പയസിന് ആവേശകരമായ സ്വീകരണം. ഇന്നലെ രാവിലെ ജിൻസൺ മൂന്നിലവിലെ വീട്ടിലെത്തി. നിരവധി പേർ അദ്ദേഹത്തെ കാത്തുനിന്നു. പ്രമുഖർ ഉൾപ്പെടെ വീട്ടിലെത്തി അഭിനന്ദിച്ചു. എം.പി.മാരായ ഫ്രാൻസീസ് ജോർജ്ജ്, ജിൻസന്റെ പിതൃസഹോദരൻ കൂടിയായ ആന്റോ ആന്റണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ., ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറാ അബ്ദുൾഖാദർ, കേരളാ കോൺഗ്രസ് (ജെ) സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ്, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, കേരള മുസ്ലീം ജമാ അത്ത് പ്രസിഡന്റും ഹജ്ജ് കമ്മറ്റി മെമ്പറുമായ പി.എ. മുഹമ്മദ് സക്കീർ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, ഈരാറ്റുപേട്ട ബാർ അസോസിയേഷൻ സെക്രട്ടറിയും ഡി.സി.സി. സെക്രട്ടറിയുമായ അഡ്വ. ജോമോൻ ഐക്കര, യു.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൽ, സാബു പ്ലാത്തോട്ടം, ഹൈറേഞ്ച് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അഡ്വ. ജീരാജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മൂന്നാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ജിൻസൺ ആന്റോ ചാൾസ് നാട്ടിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |