വാഴൂർ:അപകടത്തിൽ മരണപ്പെട്ട വാഴൂരിന്റെ പ്രിയപ്പെട്ട കലാകാരൻ അയ്യപ്പദാസിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന് കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ അയ്യപ്പദാസ് സൗഹൃദവേദി തീരുമാനിച്ചു.എല്ലാവർഷവും മഹാനവമിയോട് അനുബന്ധിച്ച് അയ്യപ്പദാസിന്റെ പേരിൽ വാഴൂരിലെ ഒരു കലാകാരന് 5000 രൂപയുടെ എൻഡോമെന്റ് നൽകാനും തീരുമാനമായി.
വ്യാഴാഴ്ച വൈകുന്നേരം 5ന് കൊടുങ്ങൂരിൽ അയ്യപ്പദാസ് അനുസ്മരണം സംഘടിപ്പിക്കും. അയ്യപ്പദാസ് സൗഹൃദ വേദിയുടെ കൺവീനറായി വി.പി.റെജിയെയും ജോയിന്റ് കൺവീനറായി ബിനു വാഴൂരിനേയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |