SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

എം.ടി അനുസ്മരണം സംഘടിപ്പിച്ചു

mt

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.കെ. അനിൽ സ്വാഗതമാശംസിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനും അദ്ധ്യാപകനുമായ രഞ്ജിത് ജോർജ് പാലക്കാട്ട് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനുമായ സാംസ്‌കാരിക പ്രവർത്തകനുമായ രഞ്ജിത് മോഹൻ പെരിങ്ങഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് എം.ടിയെ സ്മരിച്ചുകൊണ്ട് സോട്ടർ തോമസ് കല്ലൂർക്കാട്, കെ.എസ്. തങ്കപ്പൻ, എ.എൻ. ദാമോദരൻ നമ്പൂതിരി, കെ.ആർ. സോമരാജൻ, മാത്യു നെടുംപുറത്ത്, പാപ്പികുട്ടിയമ്മ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MT VASUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL