SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

തൊടുപുഴ യൂണിയനിൽ സംയുക്ത യോഗം നടത്തി

biju

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ സംയുക്ത യോഗം നടത്തി. ശാഖയുടെയും വനിത സംഘത്തിന്റെയും പ്രസിഡന്റ് സെക്രട്ടറിമാരുടെയും യൂണിയൻ പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം യൂണിയൻ ചെയർമാൻ ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖകളുടെയും വനിത സംഘത്തിന്റെയും 2025ലെ പ്രവർത്തന പദ്ധതിയെക്കുറിച്ച് യൂണിയൻ ചെയർമാൻ വിശദീകരിച്ചു. യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം എന്നിവയുടെ പുനഃസംഘടന ശാഖകളിൽ നടത്താനും സംഘടനാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കുടുംബയോഗങ്ങൾ ശക്തിപ്പെടുത്താനും മേഖലാതലത്തിൽ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ചെറായിക്കൽ ക്ഷേത്ര ഉത്സവ കാര്യങ്ങളെക്കുറിച്ച് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി വിശദീകരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എ.ബി. സന്തോഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗീതാകുമാരി, സെക്രട്ടറി അജിത ഷാജി, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അഖിൽ സുഭാഷ്, സെക്രട്ടറി സന്തോഷ്, സൈബർ സേന കൺവീനർ ശ്രീജിത്ത്, കുമാരി സംഘം പ്രസിഡന്റ് ആരതി ബോസ്, സെക്രട്ടറി നിഖിത ബാബു എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സ്മിത ഉല്ലാസ് സ്വാഗതവും കെ.കെ. മനോജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL