
കോട്ടയം : കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ശ്രീചിത്രഹോമിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. കേരള കോൺഗ്രസ് (എം ചെയർമാൻ ജോസ് കെ മാണി അദ്ധ്യക്ഷത വഹിക്കും. ഓരോ പഞ്ചായത്തുകളിലുമുള്ള അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയറുകൾ, ശിശുമന്ദിരങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാമഗ്രികൾ എന്നിവയും വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |