SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

പുസ്തക ചർച്ച സംഘടിപ്പിച്ചു

pusthaka

കൈനടി:പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റ എട്ടാമത് പുസ്തക ചർച്ച കൈനടി സൊസൈറ്റി ഹാളിൽ നടന്നു. ചെറുകര എസ്.എൻ.ഡി.പി യു.പി (യു.പി എസ്.ടി) സ്‌കൂൾ അദ്ധ്യാപിക പൂജ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പി.ആർ സജീവ് പുസ്തക അവതരണം നടത്തി. വിശ്വവിജയി വിവേകാനന്ദൻ എന്ന പുസ്തകം ആണ് അവതരിപ്പിച്ചത്. യുവ തലമുറയുടെ സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള ചോദ്യങ്ങൾ ചർച്ചയെ സജീവമാക്കി. റിട്ടയേർഡ് അദ്ധ്യാപകരും യുവാക്കളും പങ്കെടുത്തു. വായനക്കൂട്ടം സെക്രട്ടറി എ.എസ് സതീഷ് സ്വാഗതവും, പി.എച്ച് ബിനീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL