
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 2832ാം നമ്പർ തൊട്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണ കുടുംബസംഗമവും, ഡോ. പല്പു അനുസ്മരണവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ സോഫി വാസുദേവൻ പ്രഭാഷണം നടത്തി. ശാഖയുടെ ആദ്യകാല നേതാക്കളെ യൂണിയൻ സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. രാജപ്പൻ കെ.വി, രാധ നാരായണൻ, സന്ധ്യ സന്തോഷ്, ബിന്ദു ബാബു, മധു ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |