
കോട്ടയം : കോടതി വളപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിട്ട് പിടികൂടി. അസം സ്വദേശിയായ ഗിൽദാർ ഹുസൈൻ (28) നെയാണ് സിവിൽ പൊലീസ് ഓഫീസർ ശശികുമാർ സാഹസികമായി പിടികൂടിയത്. ഇന്നലെ രാവിലെയാണ് കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 650 ഗ്രാം കഞ്ചാവും, മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും, ലാപ്ടോപ്പുമായി പ്രതിയെ പിടികൂടിയത്. തുടർന്ന് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിക്കുകയായിരുന്നു. വിലങ്ങ് അഴിച്ചയുടൻ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ വയർലെസ് സെറ്റ് വഴി സന്ദേശം കൈമാറി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ശശികുമാർ പിന്നാലെ ഓടി ബസേലിയസ് കോളേജിന് സമീപംവച്ചാണ് ഇയാളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |