
കോട്ടയം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനെ അവഗണിച്ചെതിനെതിരെ സി.പി.ഐ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. കോട്ടയം മണ്ഡലം സെക്രട്ടറി ടി.സി ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. വി കെ സന്തോഷ് കുമാർ, പി.കെ കൃഷ്ണൻ, ജില്ലാ എക്സിക്യുട്ടീവംഗം ബാബു കെ.ജോർജ്, ജില്ലാ കൗൺസിലംഗങ്ങളായ എൻ.എൻ വിനോദ്, സന്തോഷ് കേശവനാഥ്, മനോജ് ജോസഫ്, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ ടി.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |