SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

മണിനാദം 2025: നാടൻപാട്ട് മത്സരം

kala

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'മണിനാദം 2025' നാടൻപാട്ട് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ ക്ലബുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം. 18 - 40 വയസ് പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10. ജില്ലാതലത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ലഭിക്കുന്ന ക്ലബ്ബുകളുടെ ടീമിന് യഥാക്രമം 25,000, 10,000, 5,000 രൂപ സമ്മാനമായി ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള ക്ലബുകൾ 12 ന് മുമ്പായി ktym.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ യുവജനകേന്ദ്രം ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL