SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

തട്ടുകടകളുടെ മറവിൽ ക്രിമിനൽ പ്രവർത്തനം

കോട്ടയം : രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിൽ റോഡ് പുറമ്പോക്ക് കൈയേറി തട്ടുകടകൾ പെരുകുന്നു. ഇതിന്റെ മറവിൽ ഗുണ്ടാസംഘങ്ങളും തഴച്ചുവളരുകയാണ്. രാത്രിയായാൽ ക്രിമിനലുകളുടെ താവളമാണിവിടം. അടുത്തടുത്ത് കടകൾ തുറക്കുന്നതോടെ മത്സരമാകും. കച്ചവടം കുറയുന്നതോടെ സമീപത്തെ കട പൂട്ടിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുകയാണ്. കഴിഞ്ഞ ദിവസം കാരിത്താസിന് സമീപം തട്ടുകട ഉടമകൾ തമ്മിലുള്ള തർക്കത്തിൽ മദ്ധ്യസ്ഥതയ്ക്കെത്തിയ ക്രിമിനൽ ജിബിൻ ജോർജിന്റെ ചവിട്ടേറ്റാണ് പൊലീസുകാരൻ മരിച്ചത്.

എം.സി റോഡ് വികസിപ്പിച്ചതോടെ റോഡിനിരുവശവും ഒഴിഞ്ഞ സ്ഥലങ്ങൾ കൈയേറി അടച്ചുറപ്പുള്ള നിരവധി തട്ടുകടകളാണ് തുറന്നത്. പട്ടികജാതി പട്ടിക വർഗവിഭാഗക്കാരുടെയും ഭിന്നശേഷിക്കാരുടെയും ലൈസൻസ് സംഘടിപ്പിച്ചിട്ട് കട നടത്തുന്നത് ബിനാമികളാണ്. പലരും ക്രിമിനൽ പശ്ചാത്തലമുള്ളവർ. ജനപ്രതിനിധികളും അനധികൃത തട്ടുകടകളുടെ സംരക്ഷകരായി മാസ വാടക പറ്റാറുണ്ട്. അതിനാൽ പൊലീസും ഇടപെടാറില്ല. നൈറ്റ് പട്രോളിംഗുകാർക്കടക്കം സൗജന്യ ഭക്ഷണവും ലഭിക്കും. ലൈസൻസില്ലെങ്കിലും യൂണിയൻ അംഗത്വമെടുക്കുന്നതോടെ ആരും ചോദ്യം ചെയ്യില്ല.

നിരോധിത പുകയില ഉത്പന്നങ്ങളും

മുറുക്കാൻ കടകളെന്ന ലേബലിൽ ഉന്തുവണ്ടിയിൽ പ്രവർത്തിക്കുന്ന കടകൾക്കൊന്നും ലൈസൻസില്ല. നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന ഇവിടങ്ങളിൽ തകൃതിയാണ്. സൂക്ഷിക്കാനായി രഹസ്യഅറകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് സമീപമല്ലാത്തതിനാൽ പരിശോധനയും ഉണ്ടാകാറില്ല. തട്ടുകടകൾ രാത്രി എട്ടിന് തുറന്ന് അർദ്ധരാത്രിയോടെ കച്ചവടം അവസാനിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും പാലിക്കാറില്ല. പരിശോധനയുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL