
തലയോലപ്പറമ്പ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തലയോലപ്പറമ്പ് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. വാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. രാജപ്പൻ, ട്രഷർ പി.എ രവി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി.എ ലക്ഷ്മിക്കുട്ടി, പി.സി. പീറ്റർ, കെ.ഡി ദിലീപൻ, മോളി കുര്യൻ, ആർ.വിലാസിനിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി എ.റസാക്ക്, പി.എൻ.ഹരിഹരൻനായർ (രക്ഷാധികാരികൾ), ടി. വാസപ്പൻ ( പ്രസിഡന്റ്), ജോർജ് ജോസഫ് (സെക്രട്ടറി), സാജു റസാക്ക് ( ട്രഷർ ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |