
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പൻ ചിറപ്പിനോടനുബന്ധിച്ച് താലൂക്ക് എൻ. എസ്. എസ് യൂണിയൻ വഴിപാടായി നടത്തിയ ലക്ഷദീപത്തിന്റെ ദീപപ്രകാശനം യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് നിർവഹിച്ചു. യുണിയൻ സെക്രട്ടറി അഖിൽ ആർ നായർ, പി എസ് വേണുഗോപാൽ, എൻ മധു, വി കെ ശ്രീകുമാർ, പി എൻ രാധാകൃഷ്ണൻ, കെ അജിത്, എസ് വി സുരേഷ് കുമാർ, പി ആർ ഗോപാലകൃഷ്ണൻ, എസ് മുരുകേശ്, ചന്ദ്രിക എന്നിവർ പങ്കെടുത്തു. ചിറപ്പാഘോഷത്തിന്റെ ഒന്നാം ദിവസം കലാമണ്ഡപത്തിൽ മുളക്കുളം ശ്രീകുമാറിന്റെ സോപാന സംഗീതവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |