
വൈക്കം: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻക്കാരെ അവഗണിച്ചതിനെതിരെ കെ.എസ്.എസ്.പി.എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിക്ക് മുന്നിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുരേന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ. പ്രദീപ്കുമാർ, സെക്രട്ടേറിയറ്റ് അംഗം ഗിരിജ ജോജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. ഹർഷകുമാർ, എം.കെ. ശ്രീരാമചന്ദ്രൻ, കെ.കെ. രാജു, ഇടവെട്ടം ജയകുമാർ, ലീല അക്കരപാടം, സി. സുരേഷ്കുമാർ, കെ. എൻ. സരസ്വതിയമ്മ, സി. അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |