
ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പരിധിയിലുള്ള പാടശേഖരങ്ങളിലെ നെൽ കൃഷിക്ക് മൈക്രോന്യൂട്രിയെന്റ് ഡ്രോൺ ഉപയോഗിച്ച് തളിച്ചു. നഗരസഭയിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഈര പൊങ്ങാനം പാടശേഖരത്തിൽ നടന്ന യോഗം മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ നിർവഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സ്മിത സുനിൽ, ബാബു തോമസ്, കൃഷി ഓഫീസർ പി. ബിജു, പാടശേഖര സമിതി സെക്രട്ടറി പ്രിയേഷ് ബാബു, കർഷകർ എന്നിവർ പങ്കെടുത്തു. നഗരസഭ കൃഷിഭവൻ പരിധിയിലുള്ള 125 ഏക്കർ സ്ഥലത്ത് സമ്പൂർണ്ണ എന്ന സൂക്ഷ്മമൂലകം ആണ് തളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |