
വൈക്കം: വരാൻ പോകുന്ന നിയമസഭ - തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഐ. എൻ. ടി. യു.സിയുടെ നേതൃത്വത്തിൽ കർമ്മസേന രൂപീകരിക്കും. ഒരു വാർഡിൽ നിന്ന് അഞ്ച് തൊഴിലാളികളെ വീതം തിരഞ്ഞെടുത്ത് പരിശീലനം നൽകും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.വി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളികളുടെ മെമ്പർഷിപ്പ് വിതരണം പി.ഡി. ഉണ്ണിയും, തിരിച്ചറിയൽ കാർഡ് വിതരണം അക്കരപ്പാടം ശശിയും നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |