
ചങ്ങനാശേരി : വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് (ഐ.എ.എൽ) നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായി ഐ.എ.എൽ ചങ്ങനാശേരി ചാപ്റ്റർ പ്രതിഷേധദിനം ആചരിച്ചു. ചങ്ങനാശേരി കോർട്ട് കോംപ്ലക്സിൽ നടന്ന പ്രതിഷേധ യോഗം ഐ.എ.എൽ ദേശീയ കമ്മിറ്റി യംഗം അഡ്വ. കെ.മാധവൻപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എസ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി.രാധാകൃഷണൻ, അഡ്വ.ജി.മധുകുമാർ, അഡ്വ.മാത്യു ജോസഫ്, അഡ്വ.ആർ.ബിനു, അഡ്വ.കെ.സുഷമ, അഡ്വ.ജോബി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |