
വെച്ചൂർ : വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ബക്കറ്റ് കമ്പോസ്റ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, മെമ്പർമാരായ സ്വപ്ന, ആൻസി തങ്കച്ചൻ, ബിന്ദുമോൾ, ഗീത സോമൻ, അരുൺ, ഐശ്വര്യ എന്നിവർ പങ്കെടുത്തു. 680 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം. ഭക്ഷണ മാലിന്യങ്ങളും, അടുക്കള മാലിന്യങ്ങളും സംസ്കരിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |