SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പാതയോര സൗന്ദര്യവത്ക്കരണം:  പിന്തുണയുമായി സ്‌കൂളുകൾ

കോട്ടയം : ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പാതയോര സൗന്ദര്യവത്ക്കരണത്തിന് പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ. ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂൾ പ്രഥമാദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വിദ്യാലയങ്ങളുടെ മുൻപിലൂടെ കടന്നുപോകുന്ന റോഡിന്റെ വഷങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലയിലേക്കുള്ള കവാടങ്ങൾ ആരെയും ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റണം. റോഡിൽ തുപ്പുന്നതിനെതിരെയും ബോധവത്കരണം വേണം. പദ്ധതിയുടെ ഭാഗമായി നടുന്ന ചെടികൾ വേനൽക്കാലത്ത് നനയ്ക്കുന്നതിന് നഗരസഭകളുടെ സഹായം ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു. ആദ്യഘട്ടത്തിൽ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടമൊരുക്കി സൗന്ദര്യവത്കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL